ബഹുരസം.. ഈ വാതിൽപ്പടിയിലെ നിൽപ്പും കാഴ്ച്ചകളും !! ….എത്ര നേരം?? ഷൊർണ്ണൂരെത്താറായപ്പോൾ മുഖത്തു പോക്കുവെയിലും കാറ്റും അടിച്ചു ഒരു പരുവമായി...ഒരു മത്ത് …മരോട്ടിക്കായ തിന്ന കാക്കയുടെ ആത്മ നിർവൃതി….!!!
ഇനി നമ്മുടെ സീറ്റിൽ ചെന്നിരിക്കാം.ചെന്നപ്പോൾ എന്താ.. കമ്പാർട്ട്മെന്റ് ഫുൾ…
ദേ..യ് …നമ്മുടെ സീറ്റിലാളു വേറെ....ഒരു അമ്പത്തഞ്ചുകാരൻ മാന്യൻ ഇരുന്നു വായോടൊപ്പം കണ്ണും കൂടി തുറന്നൊറങ്ങാ….എതിർസീറ്റിൽ ഒരൽപ്പം സ്ഥലമുള്ളിടത്തു കാലും കേറ്റി വെച്ചാണു മാമ്മന്റെ ഉറക്കം... എവിടെയായാലും ഇരുന്നാൽ മതീലോ…ഞാൻ ആ സഹയാത്രികന്റെ കാൽ കുനിഞ്ഞൂ നിന്നൊന്നു പതുക്കെ തള്ളിയതും ആളു ഞെട്ടിയുണർന്നെന്റെ തലയിൽ കൈ വെച്ചു കൊണ്ടു കാൽ ഇറക്കി വെച്ചു ബാക്കി ഉറക്കം കണ്ടിന്യൂ ചെയ്തു..

ഞാൻ കാലു പിടിച്ചനുഗ്രഹം വാങ്ങിയതാണെന്നു പാതിയുറക്കത്തിൽ അങ്ങേരു കരുതിയോ എന്തോ..!!
പതുക്കെ അവിടെ ചടഞ്ഞു കൂടി.. വെറുതെ ചുറ്റുപാടും കണ്ണോടിച്ചു.. മോളിലെ ബെർത്തിൽ രണ്ടിലും ഒരോരുത്തർ കിടന്നു ഉറക്കം ആസ്വദിക്കുന്നു..നാടു വിട്ടു പോകുമ്പോൾ ഇവർക്കൊക്കെ എങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു..!!അതും ഈ വിളക്കു വെയ്ക്കാൻന്നേരം..
എന്റെ ഇടതു വശത്തു എന്നെ കൂടാതെ മൂന്നു പേരുണ്ടു..മൊത്തം നാല് …മുൻപിലെ സീറ്റിൽ ഉറങ്ങുന്ന കെളവനെ കൂടാതെ മൂന്നു പേരും ..അവിടെയും മൊത്തം നാല് … വലത്തു വശത്തെ single വിൻഡോ സീറ്റിൽ രണ്ടു മധ്യവയസ്കർ ലുങ്കിയൊക്കെ ഉടുത്തിരുന്നു, തോളിലെ ഈരെഴത്തോർത്തു കൊണ്ടു മുഖം തുടച്ചോണ്ടു എന്തോ ഗൌരവമായി പുലമ്പുന്നു…ശ്രദ്ധിച്ചേ….
“ഷൊർണ്ണൂരല്ലേ…എത്ത്യേ?“ഒന്നാമൻ
“ങാഹ്“അപരൻ
ഇനിയിപ്പോൾ മലബാറു പോവാതെ വണ്ടിയെടുക്കൂലാ..” മറുപടിയിൽ ആധികാരികതയുടെ നിശ്വാസം.!!.ജയന്തി ജനതയിലെ സ്ഥിരം താമസക്കാരാണെന്നു തോന്നുന്നു..!!
പക്ഷേ..ആകെ മൊത്തം ഒരപാകത.!.മൊത്തം 8 ബെർത്ത് പന്ത്രണ്ടു പേരും .!!
ഈ കസേരക്കളിയിൽ എന്തായാലും നാലു പേർ ഔട്ട്..!!ഹി ഹി..
അതാരൊക്കെയാവും ??

ങ്ഹേ.. ദൈവമേ..ഞാൻ ആവോ?
ഒന്നു കൂടി കീശയിൽ കയ്യിട്ടു ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തിയതും പോരാഞ്ഞു എല്ലാവരും കണ്ടോട്ടേന്നു കരുതി അതു പുറത്തെടുത്ത് പരസ്യമായി ഒന്നു കൂടി ബെർത്തും കമ്പാർട്ടുമെന്റും ഉറപ്പാക്കി..അതെ s7 ൽ 63 നമ്പർ ലോവെർ ബെർത്ത് ഏൻഡ് സീറ്റ് എന്റേതു തന്നെ..അതിലിപ്പോളിരുന്നുറങ്ങുന്നതീ കാർന്നോരാണെങ്കിലും..!!!
വീണ്ടും “ശടഗം##…ബടഗം$$..ബുട്സ്സും“ പറഞ്ഞൂ വണ്ടിയനങ്ങി നീങ്ങി
പുറത്തു ഇരുട്ടു പരക്കാൻ തുടങ്ങി…ജയന്തി വീണ്ടും പരിസരബോധമില്ലാതെ കൂകിപ്പാഞ്ഞു തുടങ്ങി..ആരോ ഉള്ളിലെ ലൈറ്റ് ഓൺ ചെയ്തു.. ആരപ്പാ ഇതു വക്കീലിനെപ്പോലൊരു വസ്ത്രധാരി.. ??ഓഹ് ടി ടി ആർ !!
വന്നോണം വന്നു എല്ലാവരുടെയും ടിക്കറ്റ് ചോദിക്കുന്നു..ഒരവസരം കാത്തിരുന്ന പോലെ ഞാനും എന്റെ സഹോപവിഷ്ഠരും മുൻപിൽ എന്റെ സീറ്റിലിരുന്നു ഉറങ്ങിയിരുന്ന കാർന്നോരും ആ വരിയിലെ മറ്റു മൂന്നു പേരും, എല്ലാവരും ടിക്കറ്റ് കാണിച്ചു..
ങ്ഹേ ?? അപ്പോൾ പിന്നാരാ..ഔട്ട്??
“ഹേയ് ..ഹേയ്..ടിക്കറ്റ്..”ഇത്തവണ മോളിൽ ഉറങ്ങുന്നവരോടായി ടി ടി ആർ…
രണ്ടു പേരും ചാടിപ്പിടഞ്ഞെഴുന്നേറ്റു..ഹിന്ദിയിൽ എന്തോ പറഞ്ഞൂ..(അവർ നാടു വിട്ടു പോവുകയല്ല ..നാട്ടിലേക്കു പോകുവാരുന്നു..വെറുതെയല്ല ഈ ഉറക്കം!!) പിന്നെ കണ്ടൂ ടി ടി ആറിന്റെ മുഖം ചുളിയുന്നു.. എന്തോ കടലാസ്സെടുത്തെഴുതുന്നു..പിന്നെ രണ്ടാളും “സർ …സർ“..എന്നു പറഞ്ഞോണ്ടു പിന്നാലെ മണ്ടുന്നു…
ഇതിനോടകം വേറൊൽഭുതവും നടന്നു…!!
സൈഡ് സീറ്റിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ലുങ്കി ധാരികൾ അപ്രത്യക്ഷം..!!!
ഇപ്പോൾ കറക്റ്റ്…8 പേർ 8 ബെർത്ത്…

“ചായ്…ചായ്…പഴം പൊരീ… ചായ്…ചായ്…പഴം പൊരീ ..ചായ് …ഇവിടെ ചായ്??”
“വേണ്ടാ…“
“ഒരു ചായ് ഇബ്ടെ കൊട്..എത്ര്യാ??“
അങ്ങനെ കൊടുത്തും വാങ്ങിയും കൊടുത്തും.. വണ്ടി മണ്ടിക്കൊണ്ടേയിരുന്നു…
എന്റെ ഇടത്തേ ഭാഗത്ത് ജനലരികിലിരിക്കുന്ന രണ്ടു പേരും അവരുടെ എതിരെയുള്ള രണ്ടു പേരും ഏതാണ്ടൊക്കെ പറഞ്ഞു വല്ല്യ ചിരീം കളീമായിട്ടാ പോക്ക്..യാത്ര ശീലമാക്കിയ ഓരോരോ മനുഷ്യന്മാരേയ്….ഒരു കന്നി യാത്രക്കാരൻ എന്ന നിലക്കു ഇതെല്ലാം നമുക്കു പുത്തനാണല്ലോ..!!ഒരിക്കൽ ഇവരും എന്റെയീ അവസ്ഥയിലൂടെ കടന്നു പോയിക്കാണില്ലേ..ഇവർ ഓരൊരുത്തർക്കും ഓരോ കഥ പറയാനുണ്ടാവി്ല്ലേ !
എന്നിലെ ഷെർലെക്ക് ഹോംസ് ഉണർന്നു.. കെടുക്കട്ടെ വെറുതെ ചില നിരീക്ഷണങ്ങളും നിഗമനങ്ങളും..
എന്റെ ഇടതു ഭാഗത്തായി ഇരിക്കുന്നയാൾ ഒരു ആശാരിയാണെന്നാണു തോന്നണെ..കയ്യിലെ തയമ്പും ഉളി കൊണ്ടാവണം മുറിഞ്ഞ കോറലുകളും അതല്ലേ സൂചിപ്പിക്കുന്നതു..പോരാത്തതിനു വലതു ചെവിക്കു മീതെയുള്ള ഈ പെൻസിൽ ആശാരിയുടെ ട്രേഡ് മാർക്ക് അല്ലാതെന്താ…പിന്നെ ഇങ്ങേരുടെയും ലെഫ്റ്റിൽ അതായത് വിൻഡോ സൈഡിൽ ഇരിക്കുന്നയാൾക്ക് മുംബയിൽ ഒരു പലചരക്ക് കടയോ പച്ച ക്കറി ക്കടയോ ആയിരിക്കും .. ഇരുന്നു പണിയെടുക്കുന്നവർക്കെല്ലാതെ ആർക്കാ ഇമ്മാതിരി കുടന്ത വയറുണ്ടാവാ..!! നാട്ടിൽ പച്ചക്കറി വിൽക്കുന്ന അബ്ദുൽ ഇക്കായുടെ കയ്യിലും കൈത്തണ്ടയിലും ഉള്ള കറുത്ത കറയല്ലേ ഇങ്ങേരുടെ കൈകളിലും? പച്ചക്കായയും മറ്റും മുറിച്ചു കൊടുക്കുമ്പോൾ സൂക്ഷിക്കണ്ടേ സുഹൃത്തേ… അങ്ങനെ അയാളുടെ കാര്യത്തിലും ഒരു തീരുമാനമായി !!! ഇനി മുമ്പിൽ വിൻഡോയിൽ കൈ വെച്ചിരുന്നു പുറം കഴ്ചകൾ ആസ്വദിച്ചിരിക്കുന്ന കറുമ്പൻ… ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വാർക്കപ്പണി....ഇതു രണ്ടുമല്ലാതെന്താവാനാ..? …ഷർട്ടിന്റെ പോക്കറ്റിലെ ടെസ്റ്റർ ആദ്യ നിഗമനത്തിന്റെ സാധ്യതയെ സധൂകരിക്കുന്നു..! അതെ..നാട്ടിലെ വെയിലായ വെയിലൊക്കെ കൊണ്ടു പോസ്റ്റായ പോസ്റ്റിലൊക്കെ കേറിയിറങ്ങി നടക്കുന്ന ലൈന്മാൻ ചേട്ടന്മാരുടെ മുറിച്ച മുറി..
ഇനി കറുമ്പന്റടുത്തിരിക്കുന്നയാൾ ..ഹൊ എളുപ്പമല്ല !! നല്ലോണം സിഗരറ്റ് വലിക്കും എന്നല്ലാതെ ഒന്നും പറയാൻ ബുദ്ധി അനുവദിക്കുന്നില്ല..!!

പ്രത്യേകിച്ചു തെളിവുകളൊന്നും ഉപേക്ഷിക്കാത്ത ഒരു കൊലപാതകം ഹോംസിനും നേരിടേണ്ടി വന്നു കാണും വാട്സണോടു പറയാഞ്ഞതു കൊണ്ടു പുറം ലോകം അറിഞ്ഞില്ലെന്നേയുള്ളൂ..ഹി ഹി. ഇവരെല്ലാം ഒന്നുകിൽ ഒരേ സ്ഥലത്തേക്കു പോണു അല്ലേൽ ഒരേ ഇടത്തു നിന്നു വരണു…വസ്ത്രധാരണവും സംസാര ശൈലിയും വെച്ചു അനുമാനിക്കുമ്പോൾ മുംബയിൽ സെറ്റിൽ ആയവരും മേൽപ്പറഞ്ഞ വേലകൾ ചെയ്തു ജീവിച്ചു പോണവരും ആയിരിക്കും വിത്ത് റെയിൽവേ അപ്ലിക്കേഷൻ ഫോറം ഫിൽ ചെയ്തു ഒപ്പിടാവുന്നത്ര വിദ്യാഭ്യാസം....
ഓഹ്… വാട്ടേനിന്റെറസ്റ്റിങ് നിഗമനം !!
അല്ല..ഇപ്പോളവർ എന്തിനോ ഉള്ള പുറപ്പാടാ..ഒരുത്തൻ പോക്കറ്റിൽ നിന്നും എന്തോ എടുത്തപ്പോൾ മറ്റവൻ ഒരു ചെറിയ സ്യുട്ട് കേയ്സ് എടുത്തു മടിയിൽ വെച്ചതും വേരൊരുവൻ “ഞാനില്ല നിങ്ങൾ കളി“ എന്നു പറഞ്ഞു കൊരങ്ങന്റെ പോലെ മോളിലോട്ട് ചാടിക്കയറി ബെർത്തിൽ കെടന്നു…മറ്റുള്ളവർ അൽപ്പം നിരാശയോടെ ചുറ്റുപാടും നോക്കുന്നു..ഒരു നാലാമനു വേണ്ടിയാവണം....

കണ്ണുകൾ എന്റെ മേലുടക്കി നിന്നു..ഒരൽപ്പം മന്ദസ്മിതത്തോടെ ഒരു ചുള്ളൻ ആരാഞ്ഞു..
“ഒരു കൈ നോക്കുന്നോ?”
“എന്താ?”
“ഇരുപത്തെട്ട്..!“
“ങ്ഹേ ഹാ..”ചീട്ടുകളി…അപ്പോൾ അതാണല്ലെ കാര്യം..പോക്കറ്റിൽ നിന്നും വന്നതു ചീട്ടും ആ സ്യുട്ട് കേയ്സ് ചീട്ട് വിളമ്പാനുള്ള ടേബിളും ആണല്ലേ….കൊള്ളാം..
ഇരിപ്പിടത്തിൽ ചെറിയ വ്യതിയാനം വരുത്തി..മൂവരുടെ കൂടെ ഞാനും കൂടി..
“തൃശ്ശുർന്നാ ല്ലെ കേറിയേ??”ചീട്ട് കശക്കുന്നതിനിടയിൽ എതിർ വിൻഡോ സൈഡിലിരുന്നയാൾ ചോദിച്ചു..
“അതേ”
“എന്താ പണി?“ തൊട്ടരികിൽ ഇരുന്നയാൾ അടുത്ത ചോദ്യം..
“അതറിയാനാ മാഷേ പോണെ..”ഞാൻ ചീട്ടെടുക്കുമ്പോൾ മൂവരും പുരികം ചുളിച്ചു പരസ്പരം നോക്കിയതും ചിരിക്കുന്നതും ഞാൻ കൺകോണിൽ കണ്ടു.
“ഹോ ..ആദ്യായിട്ടിഷ്ട്ടാ? എന്തൂട്ടാ പേരു ? ആരാള്ളേ അവിടെ?” എന്റെ ചടപടാന്നുള്ള ഉരുളക്കുപ്പേരി ഇഷ്ടപ്പെടാതെ ജനലിന്റടുത്തിരിക്കുന്ന കറുമ്പൻ ചേട്ടന്റെ വക വീണ്ടും ഒരു ആക്കിയ ചോദ്യാവലി…
“അതെ ആദ്യായിട്ടാ..ഞാൻ വീരു..എന്റെ അമ്മായീടെ മോൻ അവിടുണ്ട്.. നിങ്ങളൊക്കെ??”
ഞാൻ നാരായണൻ,ഇതു സുന്ദരൻ, അതു തങ്കച്ചൻ ,മോളീക്കേറി കെടക്കണതു ടോണി. ഞങ്ങൾ കായംകുളത്തൂന്നാ..”.ചീട്ട് വിളമ്പുന്നതിനോടൊപ്പം എന്റെ ഇടതു ഭാഗത്തു ജനലിലോട്ടൊട്ടിയിരുന്നയാൾ പറഞ്ഞൂ തീർത്തു..“എല്ലാരും ഓണം ആഘോഷിച്ചു തിരിച്ചു പോവ്വാ....“
ഓഹോ കായംകുളം !!
“അപ്പോൾ ഈ കൊച്ചുണ്ണീടേ ആരായിട്ടു..…????”നമ്മളും മോശമാകരുതല്ലോ…
പത്തു കൊല്ലം കഴിഞ്ഞിട്ടാണേൽ കരിമുട്ടത്തെ അമ്പലവും ഒരു ദോസ്തിന്റെ വീട്ടുപേരും പറഞ്ഞെന്റെ കായംകുളം ബന്ധം ഞാൻ വിശദമാക്കിയേനെ…എന്നിട്ടൊരു ചോദ്യവും തൊടുത്തേനെ…”ലവനെ അറിയില്ലേ??”
ഉത്തരം എന്തായിരുന്നാലും എനിക്കു കിട്ടുന്ന ഉത്തരത്തിന്റെ ചോദ്യം “കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉള്ള ഓഫീസ് സെറ്റ് അപ് ആണോ മുംബയിൽ?” എന്നതായിരിക്കും..(അതായത് പുള്ളിയെ അറിയുമെങ്കിൽ ഈ വക സെറ്റ് അപ് ഉണ്ട് ഇല്ലെങ്കിൽ സെറ്റ് അപ് ഇല്ല…ക്ലിയർ??)
ഇപ്പോൾ കൊച്ചുണ്ണിയെ പറ്റി ചോദിച്ചതും “ഈ സീറ്റിനടിയിൽ വെച്ചിരിക്കുന്ന എന്റെയീ ബാഗിനു ചെയിൻ ലോക്ക് ഇല്ല ഇതിങ്ങനെ തന്നെ വെച്ചു എനിക്ക് സമാധാനമായിട്ടൊറങ്ങാമോ??“ എന്ന മിണ്ടാ ചോദ്യത്തിന്റെ ഉത്തരം പ്രതീക്ഷിച്ചാ..ഹി..ഹി..
ഞാൻ ചീട്ട് കയ്യിലെടുത്തു വിരിച്ചു നോക്കുമ്പോൾ പ്രതീക്ഷിച്ച മറുപടി..
“കൊച്ചുണ്ണി ദേ..ഇവന്റെ വകേലൊരു മാമനായിട്ടു വരും..ഞാൻ മുളമൂട്ടിൽ അടിമേടെ എളേപ്പേടെ മോൻ…ഇവരൊക്കെ കൊച്ചുണ്ണീടെ തായ് വഴി ബന്ധാ….ഹല്ലാ പിന്നെ…”.കണ്ടാൽ വാർക്കപ്പണിക്കാരനെപ്പോലിരിക്കുന്ന ഒട്ടും സുന്ദരനല്ലാത്ത സുന്ദരനാ ഈ സിക്സർ അടിച്ചത്….വിശ്വസിക്കാം !!!! പറ്റിയ ടീം തന്നെ… ധൈര്യമായൊറങ്ങാം..
ചീട്ട് നോക്കിയപ്പോൾ …ദൈവമേ വീണ്ടും ഇസ്പേഡ് ഗുലാൻ .എന്റെ കയ്യിൽ .ഇടതു വശത്താണെങ്കിൽ നാരയണേട്ടനും..എന്തൊരു യദൃശ്ചികത !! നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപു മുഴുമിപ്പിക്കാതെ എണീറ്റ കളി തന്നെ…!! നിർത്തിയേടത്തു നിന്നു തന്നെ ആഞ്ഞടിച്ചു തൊടങ്ങി..തൃശ്ശൂരും മോശമാവരുതല്ലോ…!!
ഇതിനിടയിൽ വലിയ ഒരു പരിചയപ്പെടൽ തന്നെ നടന്നു..പിന്നെ ഹോംസിനു തെറ്റിയാരുന്നു ട്ടോ..അവരെല്ലാം നല്ല വിദ്യാഭ്യാസസമ്പന്നരും ഏതോ മൾട്ടിനാഷണൽ സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികളുമായിരുന്നു.(നാരായണേട്ടൻ ഞാൻ വണ്ടിയിൽ കയറുന്നതിനു മുൻപ് അവർ കളിച്ചിരുന്ന പോയന്റ് റമ്മി (ചീട്ടു കളി) യുടെ കണക്കെഴുതാൻ ഉപയോഗിച്ചിരുന്ന പെൻസിൽ ആയിരുന്നു ചെവിക്കു മീതെ മറന്നു വെച്ചിരുന്നതു !!! സുന്ദരൻ ഭായിയുടെ പോക്കറ്റിൽ ടെസ്റ്റർ അല്ല ‘PARKAR’ പേന ആയിരുന്നു.!!! & തങ്കച്ചൻ സിഗരറ്റ് വലിക്കാറേയില്ല..!!!)
മൊത്തം രണ്ടു എം ബി എ യും രണ്ടു പോസ്റ്റ് ഗ്രാജുവേറ്റ്സും…!!
കളി പൊടി പാറി… …!!! വണ്ടി പാഞ്ഞു…!! സമയം നീങ്ങി….!
“ഊണ്..ശാപ്പാട്…ഊണ് …വെജിറ്റബൾ … ഊണ്…ശാപ്പാട്…..ഊണ് …വെജിറ്റബൾ അബടെ ശാപ്പാടു??“
“നേരം ഒമ്പതര കഴിഞ്ഞു..ശാപ്പിടണ്ടെ?? “ മോളീന്നു ടോണിച്ചൻ ..
ഞങ്ങൾ ചീട്ട് എടുത്തു വെച്ചു സ്യുട്ട്കേസും ഇറക്കി വെച്ചു..ശാപ്പാടിനു വട്ടം കൂട്ടി…ഞാൻ സീറ്റിനടിയിലെ ബാഗിൽ നിന്നും പൊതിച്ചോറും തിളപ്പിച്ച ജീരക വെള്ളവും എടുത്തു വെച്ചു കായംകുളത്തെ സഖാക്കൾക്കൊപ്പം അത്താഴമാരംഭിച്ചു..അമ്മ കോഴി വറുത്തതും ചപ്പാത്തിയും എനിക്കായ് പൊതിഞ്ഞിരുന്നു..ഒരോ പീസ് വീതം നീട്ടിയപ്പോൾ കായകുളത്തെ വീടുകളിൽ പൊരിച്ച മുട്ടയും കുരുമുളകു തേച്ചു വറുത്ത താറാവും എന്റെ ഇലയിലും…ഹി..ഹി. ഒരു നിലക്കു പറഞ്ഞാൽ രണ്ടാമത്തെ ഉപദേശ ലംഘനം പരിചയമില്ലാത്തോരുടെ കയ്യീന്നൊന്നും വാങ്ങിക്കഴിക്കരുതെന്നു പ്രത്യേകം പറഞ്ഞിരുന്നതാ അച്ഛനും അളിയനും .കാലം മോശാണത്രേ….ഹാ പോട്ടെ..

പതിവുപോലെ മറ്റുള്ളവർ ചോറും കറിയും മിക്സ് ചെയ്തു ആസ്വദിച്ചു ഉണ്ണാൻ തുടങ്ങുമ്പോളേക്കും ഞാൻ ആ പണി കഴിച്ചു ഇല കളഞ്ഞൂ കൈ കഴുകി വന്നിരിപ്പായി....അതാ ശീലം.പണ്ടേ.
ഊണു കഴിഞ്ഞതും എന്റെ സീറ്റിലിരുന്ന കാർന്നോർ കിടക്കാനുള്ള വട്ടപ്പാടായി…
നടുവിലെ ബെർത്ത് സമാന്തരമായി നിർത്തി കൊളുത്തിട്ടതും ഇരുന്നുറങ്ങിയ അമ്മാവൻ ചാടിക്കേറി കെടന്നുറങ്ങാൻ തൊടങ്ങി..സ്വിച്ചിട്ട പോലെ കൂർക്കം വലിയും..
താഴത്തെ കട്ടിലിൽ ജനൽ ഭാഗത്തേക്കു തല വെച്ചു ഞാനും കിടന്നു…ഉള്ളിലേക്കു വരുന്ന കാറ്റിനു ഒരു പാലക്കാടൻ സുഗന്ധം..
തുറന്നു കിടക്കുന്ന ജനലിലൂടെ, ഓണഗന്ധം വിട്ടു മാറാത്ത ചെറിയ നിലാവ്, ഓടിയകലുന്ന കറുത്ത പനമരക്കൂട്ടങ്ങൾക്കിടയിൽ നിന്നും ഇടക്കിടെ എത്തി നോക്കിക്കൊണ്ടിരുന്നു. ഈ നിലാവിനും എന്താ ഒരു ഭംഗി..!! ഇക്കാലമത്രയും നാട്ടിലുണ്ടായിരുന്നപ്പോൾ കാണാതെ പോയ ചന്തം…!!!!
പതുക്കെ ലൈറ്റുകൾ അണഞ്ഞു….ഓടിയോടിപ്പോയ്ക്കൊണ്ടിരിക്കുന്ന ജയന്തി തൻ താളത്തിലാടിയാടി എപ്പോളോ ഞാനും ഉറങ്ങിപ്പോയി…!!

നന്നായ്ട്ടുണ്ട്.
ReplyDeleteഡേ ലൈറ്റ് റോബറിയിലെ ഫിലിം ചുരുൾ പെട്ടിയും,അതിനുശേഷമുള്ള പോസ്റ്റിലെ നരിച്ചീറുകൾ പറക്കുന്ന നരച്ച ആകാശവും,കഴിഞ്ഞപോസ്റ്റിലെ വിജനയ സ്റ്റെഷൻ പരിസരവും പോലെ ഇത്തവണത്തെ ഇസ്പേഡ് ഗുലാൻ ചിത്രവും
ReplyDeleteകഥാകഥനത്തിനു മകുടം ചാർത്തുന്നു എന്നു പറഞ്ഞുകൊള്ളട്ടെ.
പോസ്റ്റിനെ കുറിച്ചാണെങ്കിൽ..കോനൻ ഡൊയലിന്റെ കാലം കഴിഞ്ഞതിനു ശേഷം മനസ്സിനുപിടിച്ച ശൈലി വീണ്ടും കാണുന്നത്
ഇപ്പോഴാണ്..ക്ലാസ്സിക്!!!(സോറി ഒരല്പം എക്സാജെറെഷൻ ഈസ് മൈ വീക്ക്നെസ്സ്)പിന്നെ കരിമുട്ടമമ്പല പരിസരത്തു വാഴുന്ന കായംകുളംകാരൻ സാക്ഷൽ അരുൺ കായംകുളം ആണൊ?
:)
ReplyDeleteഓണാശംസകൾ
താളത്തിൽ ആടിയാടി..മേളത്തിൽ ഓടിയോടി
ReplyDeleteഎങ്ങുപോയ് എങ്ങു പോയ് ചേരുമോ..very good post..ഞാനും ഈ ട്രെയിനിൽ ഒരു ബെർത്ത് ബുക്ക് ചെയ്തിരിക്കുന്നു...ഓണാശംസകൾ.
ഇനി ചീട്ടുകളിയുടെ അടുത്ത ബാക്കി ഭാഗം അധികം വൈകാതെ വരുമല്ലോ അല്ലേ?? “അണ്ണാൻ മൂത്താലും മരം കേറ്റം മറക്കില്ലല്ലോ” ഉരുളക്കുപ്പേരി കൊടുത്തതു ഇഷ്ടായി...പിന്നെ ഡ്യൂപ് ഷെർലെക്ക് ഹോംസിനു അബദ്ധം പറ്റുമെന്നു മനസ്സിലായില്ലേ ? ചില കാര്യങ്ങളേ കറക്റ്റ് ആയി വരൂ കൂട്ടുകാരാ...അടുത്ത ചീട്ട് എത്രയും പെട്ടെന്നു നിരത്തുമെന്നു കരുതുന്നു...നാടു വിട്ടതിനു ശേഷം ഒൺ ദി വേ യിൽ 2 ഉപദേശലംഘനം...ഇനിയെത്രയെണ്ണം ഒണ്ടാവുമോ ആവോ..??? ഇഷ്ടപ്പെട്ടു ഈ തീവണ്ടീ യാത്ര...
ReplyDeleteകുമാരേട്ടാ....നന്ദി...!!ഒപ്പമൊരോണാശംസയും ..!!
ReplyDeleteഎന്നാലും കെ കെ എസ്സേ... ഇത്രക്കും പൊലിപ്പീരു വേണോ??? പിന്നെ ‘ലവൻ’ അവനല്ലാണ്ടു പിന്നാരിഷ്ടാ..!! നന്ദിയോടൊപ്പം ഒരു കിടിലൻ ഓണാശംസയും !!!
വയനാടാ..നന്ദി !!ഓണാശംസകൾ !!
അജ്ഞാത സുഹൃത്തേ... നിങ്ങൾ എനിക്കജ്ഞാതനല്ലെന്നു വിസ്വസിക്കുന്നു വളരെ നന്ദി...wish you a happy onam !!
അജ്ഞാതൻ രണ്ടാമനു പ്രത്യേക നന്ദി..നിന്നെയെനിക്കറിയാം..!!
നിനക്കോണാശംസ പ്രത്യേകം വേണോ??
ഇക്കാലമത്രയും നാട്ടിലിരുന്നപ്പോള്‍ കാണാതിരുന്ന ചന്തം നിലാവിനിപ്പോള്‍. അല്ലേ? നാട്ടില്‍ നിന്നു അകന്നു നില്‍ക്കേണ്ടിവരുമ്പോഴാണ് നമ്മുടെ നാട് നമ്മുടെയൊക്കെ മനസ്സില്‍ എത്ര മാത്രം ആഴത്തിലുണ്ടെന്നു മനസ്സിലാവുക. രസകരമായി യാത്ര. ഓണാശംസകള്‍.
ReplyDeleteവീരുഭായ്, ഇതിപ്പഴാ കണ്ടത്. പോസ്റ്റ് ഇഷ്ടായി :)
ReplyDelete"..ഇക്കാലമത്രയും നാട്ടിലുണ്ടായിരുന്നപ്പോൾ കാണാതെ പോയ ചന്തം…"
ഇതിലുണ്ട് എല്ലാം :)
..."ഓണഗന്ധം വിട്ടു മാറാത്ത ചെറിയ നിലാവ്,........
ReplyDeleteഈ നിലാവിനും എന്താ ഒരു ഭംഗി..!!.........."
നാട്ടില്‍ നിന്ന് നീങ്ങുമ്പോഴാണ് നാടിന്റെ ഭംഗി അറിയുക
അമ്മയുടെ സൗന്ദര്യം പോലെ സ്നേഹം പോലെ നാടിന്റെ ഓര്‍മ്മ
ഒരു പുതപ്പായി വന്ന് പൊതിയുന്നു...
പിന്നെ അതൊരു ഗൃഹാതുരത്വമായ് മാറുന്നു
നിലാവും നിളയും നാട്ടുമാവും തെങ്ങും വയലും വരമ്പും
ഊണിലും ഉറക്കിലും മനസ്സില്‍ മുട്ടി വിളിക്കുന്നു
നാട് വിടുന്നത് പിന്നെ ഒരു വിങ്ങലായ് ഓര്‍മ്മയില്‍ തെളിയുന്നു..
നല്ല രസകരമായ ഒഴുക്കൊടെയായി എഴുത്ത് ..
സര്‍വ്വ ഐശ്വരത്തോടും കൂടിയുള്ള ഒരോണം ആശംസിക്കുന്നു
വീരു ഷെര്‍ലക്ക് ഹോംസ് ആയത് ഇഷ്ടായി.
ReplyDeleteഓണനിലാവിന്റെ ഭംഗി, വിട്ടു പോകുമ്പോള്‍ മാത്രമാണല്ലോ ആസ്വദിക്കാന്‍ തോന്നിയത്.
"പത്തു കൊല്ലം കഴിഞ്ഞിട്ടാണേൽ കരിമുട്ടത്തെ അമ്പലവും ഒരു ദോസ്തിന്റെ വീട്ടുപേരും പറഞ്ഞെന്റെ കായംകുളം ബന്ധം ഞാൻ വിശദമാക്കിയേനെ…എന്നിട്ടൊരു ചോദ്യവും തൊടുത്തേനെ…”ലവനെ അറിയില്ലേ??”
ReplyDeleteഉത്തരം എന്തായിരുന്നാലും എനിക്കു കിട്ടുന്ന ഉത്തരത്തിന്റെ ചോദ്യം “കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉള്ള ഓഫീസ് സെറ്റ് അപ് ആണോ മുംബയിൽ?” എന്നതായിരിക്കും..(അതായത് പുള്ളിയെ അറിയുമെങ്കിൽ ഈ വക സെറ്റ് അപ് ഉണ്ട് ഇല്ലെങ്കിൽ സെറ്റ് അപ് ഇല്ല…ക്ലിയർ??)"
ഇത് എന്നെ ഉദ്ദേശിച്ചാണ്..
എന്നെ തന്നെ ഉദ്ദേശിച്ചാണ്.
എന്നെ മാത്രം ഉദ്ദേശിച്ചാണ്..
അല്ലേ?
യാത്രയ്ക്കിടയില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഈ ട്രെയിന്‍ യാത്ര വിരസമായി തോന്നിയില്ല എനിക്ക്... കാരണം കഥാനായകന്‍ തന്നെ ഒരു സംഭവമാണല്ലൊ പിന്നെന്തിനാ വേറേ സംഭവം.. ഹീ .. ഹീ... ഹീ....
ReplyDelete