ചെറുതായിരുന്നപ്പോള്‍ എന്റെ വീട്ടുകാര്‍ എന്റെ കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ എന്നെയും അന്ഗീകരിച്ച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. വല്ലതും വായിച്ചു പഠിക്കുന്ന നേരത്ത് കളിയ്ക്കാന്‍ വിളിക്കാന്‍ ചെന്നാല്‍ ബഹുമാനം കുറഞ്ഞ നോട്ടവും ശകാരവും സ്ഥിരം അനുഭവം ആയിരുന്നു . .... ഈ പഠിപ്പ് മാറ്റി നിര്‍ത്തിയുള്ള കളികള്‍ വൈകുന്നേരങ്ങളില്‍ കരച്ചിലുകളില്‍ അവസാനിച്ചു. ഒരു ഏഴെട്ടു മണിയാകുമ്പോള്‍ രമേശന്റെ വീട്ടില്‍ നിന്നും എന്നും കരച്ചില്‍ കേള്‍കാം ..അവന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ എന്നും കേള്ക്കുന്ന അയല്‍വക്കം നടുക്കുന്ന അലാറം . ഇടക്കിടെ അവന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാനും മോങ്ങാറുണ്ട്.
സ്കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ പൗലോസ് ആണ് എന്റെ കൂട്ട് .എന്റെ വീടിനും സ്കൂളിനും ഇടയിലാണ് അവന്റെ വീട് . സ്കൂളിനു അപ്പുറത്തേക്കോ അവന്റെ വീടിനു ഇപ്പുരത്തെക്കോ ഞങ്ങളുടെ സൗഹൃദം വളര്‍ന്നിരുന്നില്ല . "നന്ഞെന്തിനു നാനാഴി ??" ഉച്ചയൂണിനു ശേഷം ഉപ്പുമാവില്‍ കുപ്പിച്ച്ചില്ലരച്ചു കാക്കകള്‍ക്ക് വിരുന്നോരുക്കാനും ചുവന്ന ചരല്‍ പാകിയ നാലാം ക്ലാസ്സിലെ ചെറിയ ബെന്ചിനടിയില്‍ കാമുകിമാരുടെ പേരുകള്‍ ചോക്ക് കൊണ്ടെഴുതി വയ്ക്കാനും പൗലോസ് കൂടെ തന്നെയുണ്ടായിരുന്നു. മാവിന്മേല്‍ കല്ലേറും ,വഴിചാലില്‍ മീന്‍പിടുത്തവും ആയി സ്കൂളിലേക്കും തിരിച്ചിങ്ങോട്ടും ഉള്ള യാത്രകള്‍ എന്നും സംഭവബഹുലങ്ങള്‍ ആയിരുന്നു. എന്നാല്‍ അവയെന്നും അവന്റെ പടിപ്പുരയില്‍ അവസാനിച്ചു പോന്നു.
അങ്ങനെ പ്രായം രണ്ടക്കം തികയാന്‍ ഇനി രണ്ടു കൊല്ലം കുടിയുന്ടെന്നറിയിച്ച ഒരു ശനിയാഴ്ച ഞാന്‍ കൊടുത്ത പിറന്നാള്‍ മിട്ടായിയുടെ മധുരവും നുണഞ്ഞു കൊണ്ടു അവന്‍ ആദ്യമായി ലക്ഷ്മണ രേഖ ഭേദിച്ചു. അവന്‍ എന്റെ കൂടെ വീട്ടിലേക്ക് വന്നു. എന്റെ പളുങ്ക് ശേഖരവും കളിപ്പാട്ടങ്ങളും ജിജ്ഞാസ കലര്ന്ന അസൂയയോട് കൂടി നോക്കി കണ്ടു. പിന്നെ രമേശനും സത്യനും കൂടി എത്തിയപ്പോള്‍ ഞങള്‍ കളികള്‍ തുടങ്ങി. പളുങ്ക് കളി, പമ്പരം കളി അവസാനം കണ്ണ് പൊട്ത്തിക്കളി. അമ്പലത്തില്‍ വെടി മുഴങ്ങിയതും നേരം പോയതും അറിഞ്ഞില്ല .കളി പൊടി പൊടിച്ചു..തകര്‍ത്തു മുന്നേറി..
അത് എന്റെ ഊഴം ആയിരുന്നു . കണ്ണ് പൊത്തി എണ്ണാന്‍ തുടങ്ങി . പെട്ടെന്ന് പൌലോസിന്റെ അലര്‍ച്ച കേട്ട് എണ്ണം പാതിയില്‍ നിര്ത്തി. ഞാന്‍ ഞെട്ടി കണ്ണും തുറന്നു നോക്കിയപ്പോള്‍ അവന്റെ അമ്മ അവനെ ഒരു കയ്യില്‍ പിടിച്ചുയര്‍ത്തി പുളിവാര്‍ കൊണ്ടു തല്ലുകയാണ്. സ്കൂള് വിട്ടു വീട്ടില്‍ ചെല്ലാതെ കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നതിനു കിട്ടിയ ശിക്ഷ അല്പം കൂടി പോയെന്ന് തോന്നി. ഇതും കണ്ടു അന്തം വിട്ടു നില്ക്കുന്ന എനിക്കും കിട്ടി എന്റെ മാതാവില്‍ നിന്നും ചട പടേന്ന്...രമേശന്റെയും സത്യന്റെയും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ..അവരവരുടെ വീടുകളിലേക്ക് ഓടിയൊളിച്ചു. അമ്മയുടെ കൈകളില്‍ കിടന്നു കുതറുന്ന പൌലോസിന്റെ രോദനം ഇടവഴികളിലൂടെ അകന്നു പോയി. എനിക്ക് തല്ലു കിട്ടിയത് വിളക്ക് വെക്കുന്ന നേരത്ത് കളിച്ചു കൂത്താടിയത്തിനു മാത്രമായിരുന്നില്ല ,പീടികയില്‍ പോയി വെട്ത്തിലയും പുകലയും വാങ്ങാന്‍ അമ്മൂമ്മ തന്ന കാശും കയ്യില്‍ വെച്ചു അക്കാര്യം മറന്നു കൊണ്ടായിരുന്നു എന്റെ കളി .
അപ്രതീക്ഷിതമായ പ്രഹരം എല്ലാ മറവികളെയും തോല്പ്പിച്ചു ഓര്‍മ്മകളെ തിരികെ കൊണ്ടു വന്നു ... വേഗം പോയി കയ്യും കാലും മുഖവും കഴുകി പീടിക ലക്‌ഷ്യം വെച്ചു പാഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. മംമൂഞ്ഞി ഇക്ക കടയടക്കും മുന്പേ സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു . സെന്ററിലെ വെളിച്ച്ചത്ത്തിനപ്പുറത്തു കിഴക്കോട്ടു ഇരുട്ടിന്റെ പരവതാനി കണ്ടപ്പോള്‍ ഞാന്‍ ചെറുതായി ഒന്നു നടുങ്ങി. കാതങ്ങള്‍ക്കു അപ്പുറം ഏതോ ഒരു ചെകുത്താന്‍ കുന്നില്‍ ഒരു കുറുക്കന്‍ ഓരിയിട്ടു. കുറച്ചു നേരം അവിടെ തന്നെ തട്ടി മുട്ടി നിന്നു . കിഴക്കോട്ടു ടോര്‍ച്ചു ലൈറ്റും കത്തിച്ചു ആരെങ്കിലും ഇപ്പോള്‍ നടന്നു പോയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അടിയുടെ ചൂടു കൊണ്ടോ ഒരു ഉദ്ദേശ്യം മനസ്സിലുണ്ടായിരുന്നത് കൊണ്ടോ എന്തോ ഇങ്ങോട്ട് വരുമ്പോള്‍ ഒട്ടും ഭയം തോന്നിയിരുന്നില്ല . ആശാരി മൂലയില്‍ വെളിച്ചത്തിന്റെ അവസാന തുണ്ടും തീര്ന്നു പോയി. ഇനിയങ്ങോട്ട് പാടം വരെ പൂഴി മണ്ണ് പതയുന്ന ഇരുണ്ട വഴി . വഴിയുടെ ഇരു വശവും പകല്‍ സമയങ്ങളില്‍ പ്രേതങ്ങള്‍ ഉറങ്ങുന്ന കരിങ്ങോട്ട മരങ്ങളുടെ ഘോഷയാത്ര ആണ്. ഈ മരങ്ങളുടെ ചുവടെ പാമ്പുകളും കീരികളും താമസിക്കുന്ന കൈത കാടുകളും പൊത്തുകളും .കുറച്ചങ്ങോട്ട് പോയാലാണ് വെളിച്ചവും വീടുകളും തുടങ്ങുന്നത്.. അത് വരെ റോഡ് വിജനമാണ് ... ഈ ഇരുളിന്റെ വഴിയില്‍ ആകെ വീട് എന്ന് പറയാനുള്ളത് ബീരാന്‍ മുതലാളിയുടെതാണ് . അതാണെങ്കില്‍ എനിക്ക് ഒരു പ്രേത ഗൃഹവും. ഈ ബീരാന്‍ മുതലാളിയെ ഇതുവരെ കണ്ടിട്ടില്ല . ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല.
കരിങ്ങോട്ട കാടുകള്‍ക്ക് നടുവില്‍ കുറച്ചു ഉള്ളിലോട്ടു വലിഞ്ഞു ചെറിയ ഒരു വീടാണ് . ആരും ഇതുവരെ അങ്ങോടു പോയിട്ടില്ല . സ്കൂളില്‍ പോകുമ്പോള്‍ ഇടയ്ക്ക് ആ വീടിന്റെ ഇറയത്തു ഒരു തള്ള ഇരിക്കുന്നത് കാണാറുണ്ട്. ഒപ്പന വേഷം ധരിച്ച ഒരു നൂറു വയസ്സുകാരി. അതാണോ ഈ ബീരാന്‍ മുതലാളി ?? ആരാണ് ആ വീട്ടില്‍ വേറെ താമസക്കാര്‍ ?? ആ വീടിന്റെ ഉള്ളില്‍ എന്തെല്ലാമാണ് ഉള്ളത് ? ഒന്നും അറിയില്ല. ..
സകല ദൈവങ്ങളെയും അര്‍ജുനന്റെ പത്തു നാമങ്ങളും മനസ്സില്‍ വെച്ചു കൊണ്ടു ഞാന്‍ ഇരുട്ടിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങി.. ..കുടുംബം ഒന്നടങ്കം കൂടെയുണ്ടെങ്കില്‍ പോലും സന്ധ്യക്ക് ശേഷം ഈ വഴിയേ നടക്കുമ്പോള്‍ ഒരു നെഞ്ഞിടിപ്പ് ആണ് . പുറം കണ്ണിലൂടെ പല പല രൂപങ്ങള്‍ ഈ ഭീകര രൂപങ്ങളായ കരിങ്ങോട്ട മരങ്ങളില്‍ മിന്നി മറയുന്നത് ഞാന്‍ മാത്രം കാണാറുണ്ട് . അപ്പോളെല്ലാം കൂടെയുള്ളവരോട് ഒട്ടി നടക്കും ..
ഇപ്പോളാണെങ്കില്‍ ഞാന്‍ ഒറ്റക്കും . എന്റെ ഭാരം കുറഞ്ഞു വരുന്നതു പോലെ തോന്നി. കഴുത്ത് ഞെരിക്കാന്‍ കൈകള്‍ നീട്ടുന്ന മരങ്ങളെ നോക്കാതെ ഞാന്‍ നടന്നു . ഭയം അതിന്റെ പരമ്യതയിലെതിയത് ബീരാന്‍ മുതലാളിയുടെ വീടിനോടടുത്ത് എത്തിയപ്പോളാണ് . എന്റെ ചുവടു വെയ്പിനേക്കാള്‍ ശബ്ദം നെഞ്ഞിടിപ്പിനുന്ടെന്നു തോന്നി . പെട്ടെന്ന് ഒരു ഞെരക്കവും മരച്ചില്ല കുലുങ്ങുന്ന ശബ്ദവും . അറിയാതെ ഒരു ഉള്ക്കിടിലത്തോട് കൂടി കണ്ണുകള്‍ അങ്ങോട്ട് തിരിഞ്ഞു പോയി.
ഇടതു വശത്ത് നില്ക്കുന്ന ഒരു മരത്തില്‍ ഒരു കുട്ടി ചാത്തന്റെ കറുത്ത രൂപം അകലെ ഇനിയും മരിക്കാത്ത നാട്ടു വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ കണ്ടു..ഒന്നേ നോക്കിയുള്ളൂ.. പിന്നെ തലച്ചോറ് പ്രവര്ത്തനം നിര്ത്തി.. കാലുകള്‍ അത് ഏറ്റെടുത്തു. ഇരുട്ടിലൂടെ നൂറേ നൂറു സ്പീഡില്‍ ഞാന്‍ പാഞ്ഞു കിഴക്കോട്ടു. വീടിന്റെ വാതിലില്‍ ചെന്നിടിച്ചു വീണു.
എന്നെ ആരും വിശ്വസിച്ചില്ല പോരാത്തതിന് ടോര്‍ച്ച് എടുക്കാതെ പോയതിനു നല്ല ചീത്തയും കേട്ടു. എന്നാലും എനിക്ക് എന്റെ കണ്ണുകളെ അവിശ്വസിക്കാന്‍ പറ്റിയില്ല ഓര്‍മ്മയില്‍ ആ ചെകുത്താന്റെ രൂപം തേട്ടി തേട്ടി വന്നു. അത് ശരിക്കും പിശാചായിരുന്നോ? അതോ കെട്ടു പിണയുന്ന മരച്ചില്ലകള്‍ പിശാചിന്റെ രൂപം കൈകൊണ്ടാതോ ? വിശപ്പില്ലാഞ്ഞിട്ടും ഒരു വിധം അത്താഴം കഴിച്ചു ..കിടക്കാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു . പൌലോസിന്റെ അമ്മയും പിന്നൊരു സ്ത്രീയും ..അവരുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിട്ടുണ്ട് . പൌലോസിനെ കാണാനില്ലത്രേ !! എല്ലായിടത്തും അന്വേഷിച്ചു.. അയല്‍ വീടുകളിലും ബന്ധു ഭവനങ്ങളിലും ..ഇനി ഇവിടെങ്ങാനും വന്നോ എന്നറിയാന്‍ വന്നതാണ് ..
ധൃതിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ " വൈകിട്ട് ഞാനവനെ ഒരു പാടു തല്ലിയതാണെന്റെ ഈശോയെ " എന്നവര്‍ തേങ്ങുന്നതു ഞാന്‍ കേട്ടു.
അച്ഛനും ചേട്ടനും ടോര്‍ച്ചുമായി അവരെ അനുഗമിച്ചു പുറത്തേക്ക് നടന്നു. ഞാന്‍ അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നു.ഭൂത പ്രേതങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും അതൊക്കെ മനുഷ്യന്റെ വെറും തോന്നലുകള്‍ മാത്രമാണെന്നും ഉള്ള ഉപദേശങ്ങള്‍ കേട്ടു ഞാന്‍ വെറുതെ കിടന്നു. പൌലോസിന്റെ തിരോധാനവും എന്റെ ചെകുത്താന്‍ ദര്‍ശനവും ആകെ കൂടി വല്ലാത്ത ഒരു ഭയം തോന്നി തുടങ്ങി . ഈ രാത്രിയില്‍ അവനിതെങ്ങോട്ടു പോയി ? ചിന്തകള്‍ കാട് കടന്നു ..അവനെ ഏതെങ്കിലും പ്രേതം പിടിച്ചു കൊന്നു കാണുമോ ? ദൈവമേ അവനൊന്നും വരുത്തരുതേ.. എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. എനിക്ക് ഉറക്കം വന്നില്ല. നേരം പാതിരയോടടുതപ്പോള്‍ അച്ഛനും ചേട്ടനും തിരിച്ചു വന്നു. പാതിയുറക്കത്തില്‍, അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു." എന്തായി ആ ചെക്കനെ കണ്ടു കിട്ടിയോ?"
" കുരുത്തം കെട്ട ചെക്കന്‍ ആ ബീരാന്‍ മുതലാളീടെ വീടിന്റെ മുമ്പിലെ കരിങ്ങോട്ട മരത്തില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. " അച്ഛന്റെ മറുപടി .
എന്തായാലും അടുത്ത ദിവസം സ്കൂളില്‍ പോകുമ്പോള്‍ ഒളിച്ചോട്ടത്തെ കുറിച്ചു പൌലോസിനോട് ചോദിച്ചില്ല. ഞാന്‍ ശനിയാഴ്ച വൈകുന്നേരം ചെകുത്താനെ കണ്ട കാര്യവും അവനോടു പറഞ്ഞില്ല.
ithoru anubhava kadhayanu ...aa chekuththaan ippolum velatharangalum kaati ividokke thanneyundu..
ReplyDeleteDaa..nee ithile aalukalude peru mattiyo?
ReplyDeleteaara ee paoulose??
Nannayittund...ninte shaili..
chilayidangilil enikku ninnodu asooya thonnunnu..
ഡാ, നി എന്നെ കുറിച്ച് വല്ല കഥേം എഴുത്വോ?
ReplyDeleteഈ കഥില്യാത്തോനെ കുറിച്ച് വല്ല കഥേം! നിന്റെ എഴുത്ത് സൂപ്പറാട്ടാ! ചെന്ത്രാപ്പിന്നീടേ താരമേ, നിനക്കു നമോവാകം. നീയൊരു പ്രതിഭാസണ്ടാ, ഏയ് അല്ല, നീയൊരു സംഭവണ്ടാ. എന്തായാലും വീരാവുക്കേനെ നീയൊരു മൊതലാളിയാക്കിയത് ശര്യായില്ലാട്ടാ. പിന്ന്യേ, ഈ പൌലോസിനെ ഞാനറീലല്ലോ. പാവം. കരിങ്ങോട്ടേടെ മോളീ കേറി ചെകുത്താനായി ഇരിക്കണോങ്കി, എന്തോരം പാവം വെറച്ചിട്ടുണ്ടാവും! ഉം പോരട്ടെ നിന്റെ കഥകള്, എനിയ്ക്കറിയാത്ത നാട്ടിമ്പുറം കുറേണ്ട്. നീ പറഞ്ഞെങ്കിലും അറിയാലോ, നീയൊരു പുതിയൊരു സൂര്യോദയം തന്നെ. വെള്ളം നെറഞ്ഞു കെടക്കണ കായലു പോലെ വിശാലമായ പാടത്തിന്റെ നടുക്കിലൊരു കുളം, അതിൽ ആണ്ടു പോയ ബാല്യം, എനിയ്ക്കും മനസ്സിലൊരു വേദനയായിരുന്നു, കാര്യം അവനെ ഞാൻ കാര്യായിട്ട് അറിയൊന്നൂല്ല്യ, ന്നാലും.
ഡാ, കുറേ എഴുതെടാ, വായിയ്ക്കുമ്പോ ഒരു സുഖം, ഒരു നൊമ്പരം, ഒരു കുളിര്, കഥയിൽ നമ്മടെ ലോകം, നമ്മടെ സ്വന്തം ലോകം, മറ്റു കഥകൾ വായിയ്ക്കുന്നതിനേക്കാളൊക്കെ ഒരിത് നിന്റെ കഥ വായിയ്ക്കുമ്പ ഇണ്ട്ട്ടാ.
പിന്നെ പ്രധാന കാര്യം, ഈ കമന്റിന്റെ കോസ്റ്റ്, 85ക. ഇൻവോയിസ് ഞാൻ കൊറിയറായിട്ട് വിടാം.
pinne poulose full name shiju p poulose..ithu sambhava katha anu..beeran mothalalee beeravukka alla veroru thalla pandu thamasichirunnu veeravukkayude padinjare veetil ninakkormmayundo ennariyilla..
ReplyDeleteഅതു കൊള്ളാട്ടാ. ഇപ്പഴാ കലക്ക്യേ.
ReplyDeleteകെവീനെ കുറിച്ചുള്ളത് എഴുതിയാൽ കള്ളുമ്മീങ്കറീം പാർസലാക്കാം ;-)
ReplyDeleteവീരു മാഷെ,
ReplyDeleteഹൊ..ആ പൌലോസിനെ അന്വേഷിച്ചിച്ച് അവന്റെ വീട്ടുകാര്‍ വന്നില്ലായിരുന്നെങ്കില്‍...ദൈവമേ വീരൂന്റെ കഴുത്തിലും കൈയ്യിലും അരയിലും എന്തോരം ചരടുകളും ഏലസ്സുകളും ചുറ്റപ്പെട്ടേനേ...
എഴുത്ത് ഒന്നാന്തരമായിരിക്കുന്നു.ആശാരിമൂലയെകുറിച്ച പറഞ്ഞപ്പോൾ ..രണ്ട് രൂപക്ക് കയിൽകണ ഉണ്ടാക്കികൊടുത്ത് അന്നു തന്നെ അലകും പിടിയും വേർപെട്ട കയിലും കണയും പരാതിയുമായി എത്തിയ നാട്ടുകാരിയോട് “നിങളു വല്ലതും ഇളക്കിയിട്ടുണ്ടാകും എന്ന്” കുറ്റപെടുത്തിയ ചെന്ത്രാപ്പിന്നിയിലെ
ReplyDeleteപെരുംതച്ചനെ ഓർത്തു പോയി.പിന്നെ “ഘാതങൾ“ അല്ല കാതങൾ ആണ്..അതിലൊന്നും വല്ല്യകാര്യമില്ലെങ്കിലും.