Monday, June 8, 2009

ചന്ത ദുരന്തം ...







മാതാപിതാക്കളും ജ്യേഷ്ടനും പെങ്ങളും ...
കൂട്ടുകാരും ചില ബന്ധു ജനങ്ങളും ...
"വേണ്ട വേണ്ടാ " ന്നുള്ള വാക്കുകളെല്ലാമേ ..
കാറ്റില്‍ പറത്തി ഞാന്‍ മുന്പേ കുതിക്കവേ..
കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍ സ്വപ്നം
ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..
നോട്ടട്ടിയിട്ടോരോ ബ്രീഫ്‌ കേയ്സുമായ്‌ പുറം..
ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..
തോളത്തു തട്ടുന്നോ 'രംബാനിയും ' കര-
ഗ്രസ്തം കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...
ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..

ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും'
വാങ്ങുന്നതിന്‍ മുന്പേ വിറ്റൊടുക്കുന്നോരീ
'ഹ്രസ്വ വ്യാപാരത്ത്തിന്‍' കുശല തന്ത്രങ്ങളും ...
'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ്‌ ..
അറിവിന്‍ മുറിവൈദ്യ രാജനായ്‌ മാറവേ...
ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ്‌ ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..

നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു
നെഞ്ചം കുലുക്കുന്ന വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ്‌ നിന്നു കൊണ്-
ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം..
ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..
കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..
ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...
നിലവിളികള്‍ ചങ്കില്‍ തടഞ്ഞിട്ടിരുട്ടിലായ്‌ -
തപ്പുമ്പോളെന്‍ ന്റമ്മേ ..മേലാകെ വേദന..!!!




22 comments:

  1. സെബി ഡയരക്ടര്‍ (ചെയര്‍മാന്‍) ഇപ്പോള്‍ സി. ബി. ബാവെ യണ്‌ എന്ന്‌ വീരു മറന്നു പോയൊ...ഹ ഹ ഹ

    ReplyDelete
  2. dear santhosh ..market crashinte samayathu damodaran anennaanu ente ormma ...aano?? alle??

    ReplyDelete
  3. മാര്‍ക്കറ്റ്‌ ക്രാഷ്‌ ദാമുച്ചേട്ടണ്റ്റെ കാലത്ത്‌ ആരഭിച്ചിരുന്നു എങ്കിലും ബാവെ ചേട്ടന്‍ കാലു വച്ച അന്നു തുടങ്ങി കഷ്ടകാലം....അമേരിക്കേല്‌ സബ്‌ പ്രൈമ്‌ മോറ്‍ട്‌ ഗേജ്‌...പി. എന്‍. നോട്‌ (ഇതു ദാമു വിണ്റ്റെ കാലത്താ), റീസെഷന്‍, ലെയ്മന്‍റെ അടപ്പിളകിയത്‌....അങ്ങിനെ പോകുന്നു... വീരു പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല വെറുതെ ഒന്നോറ്‍മ്മിപ്പിച്ചെന്നേയുള്ളു...
    have a nice day
    :):):):)

    ReplyDelete
  4. തോളത്തു തട്ടുന്നോ 'രംബാനിയും ' കര-
    ഗ്രസ്തം കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...
    ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
    ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..

    നന്നായി ഈ വരികള്‍, ആശംസകള്‍,

    ReplyDelete
  5. നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
    ചന്തയിലാളുകള്‍ കൂടിയോരാ വേളയില്‍ ..
    തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
    തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
    കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു വെള്ളിടിയും..
    ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
    മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
    അതിശയിപ്പിച്ചു..!! വിശേഷണങൾക്ക് വേണ്ടി ശ്രീമതി ഉഷാ
    ഉതുപ്പിന്ന് ഇ മെയിൽ അയച്ചിട്ടുണ്ട്..

    ReplyDelete
  6. iniyippo usha uthuppu enthu paranjaalum kaaryamilla....moshamaayennu paranjaal enteyullile kalakaaran karayum ..nannaayennu paranjaal nikshepakanum(investor).. randaayaalum veshamam thannyaa mashe... thanakalude opinion aathmaarthamaanennu viswasikkatte?

    ReplyDelete
  7. fantastic , blastic, elastic..!!
    ആത്മാർഥത സംശയിക്കേണ്ട.വിഷയത്തിന്റെ പുതുമക്ക് എക്സ്ട്രാ മാർക്ക്..

    ReplyDelete
  8. വീരു ,സത്യത്തിൽ രഹസ്യരോഗമെന്ന പേരു ഒരു സൂത്രമായിരുന്നു...(സൂത്രം ഫലിച്ചു ഹിറ്റ് കൌണ്ടർ ഒറ്റ ദിവസം കൊണ്ട് നൂറു കൂടി.പക്ഷെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റതുകൊണ്ടാവാം,ആരും കമന്റിയില്ല) അതിനിടാനുദ്ദേശിച്ച് യഥാ‍ർഥ പേരായ “രോഗരഹസ്യം“ എന്ന അധ്യായം മാർച്ചിലെ പോസ്റ്റിൽ ഉണ്ട്.വായിച്ച് അഭിപ്രായം പറയുക..

    ReplyDelete
  9. ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
    സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
    മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
    യെല്ലാ സമ്പാദ്യവും ഒന്നായ്‌ ചൊരിഞ്ഞിതാ ..
    പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..

    ഈ വരികള്‍ എങ്ങനെ എഴുതി? ചന്ത ദുരന്തം വളരെ നര്‍മത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  10. santhosh. : thanks
    KKS : Double thanks
    Kuruppu : thank you kuruppe...
    Sukanya : thank u very much ...nenju neerunna sathyam aarum ezhuthiyaal ingane varuu...

    ReplyDelete
  11. veeru there is a warning for you.
    look before you leap..think before you comment.

    ReplyDelete
  12. sorry..friends...
    mundaathirunnaal maranam ...mundiyaal mandatharam...mandatharathinum maranathinumidayil njeriyunna bheerukkalaaya kodaanu kodi veerumaaril onnaaya njaan vaakku tharunnu..."ini mundillaa...."

    ReplyDelete
  13. ആദ്യമായാണ് ഇവിടെ. കമന്‍റലും ഡിലീറ്റലുമൊക്കെ ആയപ്പോള്‍ പുറകേ വന്നതാണ്. എന്തോ ഒരു ദുരൂഹത.

    എഴുത്ത് ക്ഷ പിടിച്ചു. ആ ടൈറ്റില്‍ ഫോട്ടോ കുറച്ച് ചെറുതാക്കിക്കൂടേ.
    ആശംസകള്‍ :)

    ReplyDelete
  14. കവി ചെമ്മനം ചാക്കോയുടെ style കവിതയില്‍ തോന്നി.
    ആശംസകള്‍

    ReplyDelete
  15. ഇടയ്ക്ക് ഇവിടെ വന്നിരുന്നു.അപ്പോഴൊക്കെ ബ്ലോഗിന്മേല്‍ എന്തൊക്കെയോ മിനുക്കുപണികളിലാണെന്നു തോന്നി.

    കവിതയുടെ ആ പഴയ ശൈലിയുടെ രസമുണ്ടിതില്‍.
    നന്നായി.

    ReplyDelete
  16. വീരു,എന്റെ ബ്ലോഗിന്റെ സൈഡ്ബാറില്‍ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഉണ്ട്.അതില്‍ നോക്കിയാല്‍ മനസ്സിലാവും.

    ReplyDelete
  17. ചന്തേലു് വീണ്ടും ലേലംവിളി തൊടങ്ങി, നീ പോയില്ലേ?

    ReplyDelete
  18. ബ്ലോഗ് കട ഞാൻ പണ്ടെ പൂട്ടി.(postukal venda pole click cheyyunnilla.and it is not worth the time wastage)സ്റ്റോക്ക് വിറ്റഴിക്കലിന്റെ ഭാഗമായി, പണ്ട് നോട്ട് പാഡിൽ എഴുതിവച്ചതൊക്കെ കുറച്ചെടുത്ത്,ചിലമിനുക്ക് പണികൾ നടത്തി, നിരത്തി പോസ്റ്റ് ചെയ്തെന്നു മാത്രം.കവിതഗുണമില്ലെന്ന് തോന്നിയതുകൊണ്ടാ‍ണ് ഡെലീറ്റ് ചെയ്തത് .നീ ആദ്യം ഇട്ട കമന്റ് വായിക്കാൻ പറ്റുമായിരുന്നില്ല.മലയാളം ട്രൈ ചെയ്തതാണൊ?

    ReplyDelete
  19. :) കൊള്ളാം, നല്ല വരികൾ

    ആശംസകള്‍

    ReplyDelete
  20. വീരു,
    നന്നായിരിക്കുന്നു.
    അവതരണം കലക്കി

    ReplyDelete
  21. ഇതു കലക്കിട്ടോ.

    ReplyDelete