Saturday, September 19, 2009

മഹാനഗരം ആദ്യാസ്തമയം!!!



സ്റ്റേഷനു പുറത്തോട്ടുള്ള വഴിയിലായ് , വന്നും പോയും , നടന്നു നീങ്ങുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ കണ്ടു॥ ഓവർ ബ്രിഡ്ജ് സ്റ്റെയർ കേയ്സിനടുത്തായി ‘ ദിൽ തോ പാഗൽ ഹേ‘ പോസ്റ്റർ പാതി മറച്ചു കൊണ്ട് വെളുത്ത ബെൽബോട്ടം പാന്റിനുള്ളിലായ് നിന്നു ചിരിക്കാണ്ട് നിക്കണ രാജേട്ടനെ..
ഞാൻ നടന്നടുത്തപ്പോൾ പുള്ളിയെന്നെയും കണ്ടു !
‘ഹൊ ആളൊരു സുന്ദരക്കുട്ടപ്പനായല്ലോ..’ മുണ്ടും ബാറ്റാ ചപ്പലുമല്ലാതെ ഷൂസും പാന്റ്സും ധരിച്ചുള്ള ഈ രൂപം ഞാൻ ആദ്യായിട്ടാ കാ‍ണുന്നതു പക്ഷേ, അതോടൊപ്പം കാണാറുള്ള ആ പുഞ്ചിരിയും അപ്രത്യക്ഷം !! മൂന്നുമണിക്കൂർ കാത്ത് നിൽക്കേണ്ടി വന്നതാണോ ഹാഫ് ഡേ ലീവ് എടുക്കേണ്ടി വന്നതാണോ ആ മുഖത്തു കടന്നൽ കുത്താൻ കാരണം എന്നറിയില്ല !! എന്തായാലും അതു മൂലം എനിക്കു നഷ്ടമായത് മറുനാടൻ സമാഗമത്തിലെയൊരു ധൃതരാഷ്ട്രാലിംഗനം!!!!
പോട്ടെ॥അല്ലേലും വാ വിട്ട വിടു വാക്കിനു പിന്നാലെ വേലിയിൽ നിന്നിറങ്ങി വന്ന പാമ്പിനിതിൽ കൂടുതൽ എന്തു കൊടുക്കാൻ… എന്തു കിട്ടാൻ ! പെട്ടെന്നു എന്റെ കയ്യിൽ നിന്നും ബാഗും തട്ടിപ്പറിച്ചൊരു നടത്ത ! “വാ” എന്നു പറഞ്ഞുവെന്നു മാത്രം തോന്നുന്നു ! പിന്നാലെ ഞാനു!!
ഈ തിരക്കിലെങ്ങാനും സ്വയം കളഞ്ഞു പോകരുതല്ലോയെന്നു കരുതി നിരത്തിലിഴയുന്ന ബെൽബോട്ടം പാന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു അനുഗമിച്ചു !
സെൻ ട്രലിൽ നിന്നും വെസ്റ്റേൺ ലയിനിലേക്കും അവിടെച്ചെന്നു ഇലക്ട്രിക് ട്രെയിനിലേക്കും കയറുന്നതു വരെ ഈ നോട്ടം തുടർന്നു ...
യെന്റമ്മോ… !!ആയിരക്കണക്കിനാളുകൾക്ക് കയറാനും അത്ര തന്നെ പേർക്ക് ഇറങ്ങാനും 60 സെക്കന്റ് മാത്രം നിന്നു തരുന്ന ഈ തീവണ്ടിയിലേക്കെന്നെ കുത്തിക്കയറ്റാൻ ഞാൻ പെട്ട പാട്..!! പോരാത്തതിനു ‘പീക്ക് ഹവേർസ്’ അല്ലാത്തതു കൊണ്ടു തിരക്കു കുറവാണെന്ന രാജു ഭായിയുടെ ആത്മഗതവും എന്നെ ഞെട്ടിച്ചുകളഞ്ഞു! ഓ॥ഗോഡ് !! അമ്മാതിരി തിരക്കിൽ ഡെയിലി പോയിവരുന്ന ഭായിയെ ഞാൻ ബഹുമാനപുരസ്സരം നോക്കി..അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!!
കാന്തിവലിയെത്തിയപ്പോൾ ഞാനായിട്ടു ഒന്നും ചെയ്തില്ല ..വാതിൽ‌പ്പടിയിലേക്കു മുഖം തിരിച്ചു നിന്നെയുള്ളൂ..പുറത്തേക്കുള്ള കുത്തൊഴുക്കിൽ‌പ്പെട്ടു നിലം തൊടാതെ സ്റ്റേഷനിലേക്കു ലാൻഡ് ചെയ്തു..
സ്റ്റേഷനു പുറത്തേക്കു നടക്കുമ്പോൾ രാജേട്ടൻ പറഞ്ഞു
“ഇവിടെ നിന്നും ഒരു പതിനഞ്ചു മിനിറ്റു നടക്കണം ഓട്ടോയിൽ പോവാണെങ്കിൽ അര മണിക്കൂറിനും മേലെയെടുക്കും” ട്രാഫിക് അത്രക്കു ജാമാത്രേ..!!
മനസ്സിലും പാതി ചുണ്ടിലുമായി ‘മുംബൈ മേരി ജാൻ’ മൂളി വീണ്ടും നട തുടർന്നു॥കാന്തിവലി ഈസ്റ്റിലെ ഗതാഗതക്കുരുക്കിലകപ്പെട്ടു അനങ്ങിയനങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ …ഹനുമാൻ നഗറിലെ ഗലികളിലൂടെ പിന്നെ അയ്യപ്പ ചൌക്കിലെ ചെറു വീഥിയിലൂടെ…। പൂരത്തിരക്കിനൊരു ശമനമുണ്ടിവിടെ…ദേ പിള്ളേരു നടു റോഡിലും ക്രിക്കറ്റ് കളിക്കുന്നു.. വീണ്ടും ബെൽബോട്ടത്തിൽ നിന്നും ശ്രദ്ധ പാളി..ഒരുത്തൻ ലോംഗ് റൺ അപ് എടുത്തു വരുന്നു… ഷൊഹെയ്ബ് അക്തറിനെപ്പോലെ, പക്ഷേ,ഗലിയിലെ എരുമച്ചാണകത്തിൽ കാലുകുത്താതെയുള്ള അവന്റെയാ ഓടിവരവും വഴിപോക്കരേതു കളിക്കാരേതു എന്നറിയാൻ പറ്റാത്ത ഫീൽഡിംഗ് സെറ്റ് അപ്പും സർവ്വോപരി ‘ ബിസ്കറ്റ് പാട്ട ’ സ്റ്റമ്പായി വെച്ചതിനു മുൻപിൽ സച്ചിനെപ്പോലൊരുത്തന്റെ നിൽ‌പ്പും കണ്ടപ്പോൾ വീണ്ടും ഒരു നിമിഷം ഞാനൊന്നു നിന്നു!!! സ്വത സിദ്ധമായ ഒരു ആകാംക്ഷ !! എന്താവും സംഭവിയ്ക്ക?? പാട്ട തെറിക്കുമോ അതോ സിക്സറടിക്കുമോ..?!? അകത്തേക്കെടുത്ത ശ്വാസം അങ്ങനെ തന്നെ നിന്നു…!!! അവനെത്തി..ചാടിയുയർന്നു..കാല്പാദങ്ങൾ നിലത്തു തൊട്ടതും ..പന്ത് കൈവിട്ടു..നല്ല സ്പീഡ്..ദൈവമേ ‘യോർക്കർ’..!!! ഫ്രണ്ട് ഫുട്ടിൽ ഞെരിഞ്ഞമർന്നു നിലമ്പരിശായി ബാറ്റ് വെച്ചു സച്ചിൻ ഡിഫെന്റ് ചെയ്തു…

ഞാൻ ശ്വാസം വിട്ടു …!!! മനോഹരം..വെരി ഗുഡ്…!!
ങ്ഹേ…അയ്യോ..രാജേട്ടൻ എന്തിയേ..?? കൺ വിട്ടതും കാണാമറയത്തായല്ലോ !! നിന്ന നിൽ‌പ്പിൽ ഞാൻ നാലു വട്ടം കറങ്ങി…ഈ ക്രിക്കറ്റെന്നും എന്നോടെന്താ ഇങ്ങനെ?? ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഞാൻ
കളിപ്പിള്ളേർസിനെ നോക്കി ഇതികർത്തവ്യതാമൂഡനായി നിൽക്കേ ദാ.. എന്നെ നോക്കുന്ന ബർമ്മൂഡയിട്ട സച്ചിന്റെ കണ്ണിലും തിളക്കം !! ആ ബാറ്റവിടെയിട്ട് എന്റടുത്തേക്കു വന്നു..പിന്നെ മലയാളത്തിലായ്
“ വീരു മാമ്മനല്ലേ ..?? എന്നെ മനസ്സിലായില്ലേ..? ഞാൻ ഭൂപേഷ്..!! “

“ഹോ…നീയായിരുന്നോ..?? എടാ കണ്ടിട്ടു മനസ്സിലായില്ല…!!“ അല്ലേലും ഇവനൊക്കെ നാട്ടിൽ വരുമ്പോൾ പരിചയം പുതുക്കാൻ നമുക്കെവിടാരുന്നു സമയം!!! എന്റെ അമ്മായിയുടെ മോളുടെ മോനാ ഭൂപേഷ് ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു..പിന്നീടങ്ങോട്ട് ലവന്റെ കാലുകൾ വഴികാട്ടിയായി..!!
അടുത്തു തന്നെയായിരുന്നു താമസസ്ഥലം ..!! ഇരുവശവും കയ്യുയർത്തിയാൽ തടയും വിധം വീട്ടു ചുമരുകളും താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റു സ്ലാബുകൾക്കടിയിൽ മാലിന്യമൊഴുകുന്ന കാനകളും മുകളിൽ നരച്ച ആകാശവുമുള്ള ആ കുടുസ്സായ ഗലികളിലൂടെ എതിരേ വരുന്നവർക്ക് സൈഡ് കൊടുത്ത് ഞാൻ ഭൂപേഷിന്റെ പുറകെ നടന്നു..വലതു വശത്തൊരിടത്തു മലയാളത്തിൽ ‘ഓം നമോ നാരായണായ’ എന്നെഴുതി വെച്ചൊരു വാതിലിനുമുൻപിൽ നിന്നു കൊണ്ട് ഭൂപേഷ് ഉറക്കെ വിളിച്ചു..
“മാ…അങ്കിൾ ആഗയാ..ദർവാസാ ഖോലോ…”
സതിയേച്ചി വാതിൽ തുറന്നു “ ഹാ വീരു എത്യോ??വണ്ടി ലേറ്റായിലേ?, അപ്പോൾ നിന്റെ മാമ്മനെന്തിയേടാ??” ഭൂപേഷിനോടുള്ള ഈ ചോദ്യത്തിനു മറുപടിയായി ക്രിക്കറ്റ് കളി കണ്ടു നിന്നപ്പോൾ രാജേട്ടൻ അപ്രത്യക്ഷനായ കഥ പറഞ്ഞു കൊണ്ട് ഞാനും ,അവർക്കൊപ്പം, പിന്നിട്ട ഗലിയിലേക്ക് തിരിഞ്ഞൊന്നു നോക്കി …
ദാ വരണു ഭായ് ഒരു സിഗരറ്റും പുകച്ചോണ്ട്…
“ഞാനപ്പുറത്തെ കടേന്നൊരു സിഗരറ്റു വാങ്ങാൻ കേറിയതാ..നീ നിന്നു തിരിയണതും ഭൂപു നിന്നേം കൂട്ടി നടക്കുന്നതും ഞാൻ കണ്ടായിരുന്നു…!!” സിഗരറ്റു കുറ്റി കാനയിലേക്കെറിഞ്ഞു എന്നോടൊപ്പം അകത്തേക്കു കയറുമ്പോൾ ആളു പറഞ്ഞു…അതു ശരി..!! എലിയുടെ പ്രാണവേദന പൂച്ചക്കൊരു തമാശയാണല്ലോ..!!!! ഉള്ളിലേക്കു കയറിയതും അകത്തെ ‘സെറ്റ് അപ്‘ ഞാനൊന്നു നോക്കിക്കണ്ടു..
ആ വലിയ കട്ടിലില്ലായിരുന്നെങ്കിൽ സാമാന്യം വലുപ്പമുള്ള ഒരു ഹാൾ , അതിനപ്പുറത്തൊരു ചിന്ന റൂം, ചേർന്നൊരു അടുക്കളയും ഒരു കൊച്ചു കുളിമുറിയും ങ്ഹേ..? ആ കൊട്ടാരം അവിടെ തീർന്നു..!! കേട്ടിട്ടുണ്ട് ബോംബെയിൽ ഇത്രയും ഉള്ളതു തന്നെ വല്യ കാര്യാണെന്നു..!! എന്നാലുമെന്തോ ഒരു കുറവുണ്ടല്ലോ…
“അപ്പോ കക്കൂസ്??“ ഉള്ളിലൊതുക്കാനാവാത്ത ആകാംക്ഷ പുറത്തേക്കു വന്നു…
“ അതവിടാ..ഞങ്ങൾ കളിക്കുന്നുണ്ടായിരുന്നില്ലേ അതിന്റെ പുറകിൽ” ഭൂപേഷാണതു പറഞ്ഞത്…ആ കളിക്കളത്തിനു പുറകിൽ കണ്ട നിരനിരയായ സിമന്റ് ജനലുകൾ നിറഞ്ഞ കെട്ടിടം ഞാൻ ഓർത്തെടുത്തു..നിറബക്കറ്റുമായി നടന്നു നീങ്ങുന്നുണ്ടായിരുന്ന ആ ജനാവലിയും….ങ്ഹേ പബ്ലിക് ടോയ്ലെറ്റ്…!!!
ദൈവമേ..സിനിമാ തിയ്യറ്ററിൽ പോലും ക്യൂ നിൽക്കാത്ത ഞാൻ നാളെ മുതൽ….??!!

വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയുന്നതിനിടയിൽ ഉച്ചയൂണും അകത്താക്കി. സതിയേച്ചിയുടെ ഭർത്താവിനു മഹീന്ദ്രയിലാണു ജോലി..എത്താറാവുന്നതേയുള്ളൂ..ഡ്യൂട്ടിയിലാണിപ്പോൾ പിന്നെ രാജേട്ടനാണെങ്കിൽ പെണ്ണും കുട്ടിയും നാട്ടിലേക്കു പോയപ്പോൾ ഉണ്ടായിരുന്ന വാടക വീടും കയ്യൊഴിഞ്ഞു പെങ്ങളുടെയും അളിയന്റെയും കൂടെ ഒരു ചെറു പാരയായ് കൂടിയിരിക്കാണ് അതിനിടയിലേക്കാണ് ഈയുള്ളവന്റെ വരവ്.. ഹും കൊള്ളാം....!!! ഈ വേലിയിലെ പാമ്പിന് കൂനിന്മേലെ കുരുവായ് ഒരു രൂപമാറ്റം!! ഊണിനു ശേഷം ഹാളിലെ കട്ടിലിൽ കിടന്നു ഞാനൊന്നുറങ്ങി..എണീറ്റപ്പോൾ നേരം വൈകിയിരുന്നു സതിയേച്ചി തന്ന കട്ടൻ ചായയും കുടിച്ചു 'അകലെക്കൊന്നും പോണ്ടാട്ടാ നീയ്യ് ' എന്ന ഉപദേശവും വാങ്ങി ഞാനൊന്നു പുറത്തോട്ടിറങ്ങി… ഗലികളിലൂടെ..നേരത്തേ വന്ന വഴി നോക്കി നോക്കി..പുറത്ത് വണ്ടികളും ആളുകളും ഒഴുകുന്നു…ഒരു ദിശാവബോധം കിട്ടുന്നില്ല…ഏതാ തെക്ക് ?? ഏതാ കിഴക്ക് !!?? ഹാ ദേ കാണുന്നു സൂര്യൻ !!! അപ്പോളതാണു പടിഞ്ഞാറ്…ട്രാഫിക് സിഗ്നൽ ബോർഡിനിടയിലൂടെ ജനവാഹനനിബിഡമായ ഈ തെരുവും കടന്ന് വേറൊരുപാട് തെരുവുകൾക്കുമപ്പുറം കാണുന്ന കൂറ്റൻ കോൺക്രീറ്റു കെട്ടിടങ്ങൾക്കിടയിലേക്കു ചായുന്ന സൂര്യൻ!! ഈ മഹാനഗരത്തിലെ ഒരു ചെറിയ തെരുവിലായ് ഞാനാ അസ്തമയം നോക്കി നിന്നു..എനിക്കു പരിചയമില്ലാത്ത ഒരു സൂര്യൻ !!

34 comments:

  1. സച്ചിനും ബച്ചനും വാഴുന്ന മുംബയിൽ അങ്ങനെ ഞാനുമൊരന്തേവാസിയായി..!!

    ReplyDelete
  2. ഇതു വരെ നന്നായിട്ടുണ്ട്. ബാക്കിയും കൂടെ പോരട്ടെ.

    ReplyDelete
  3. ഭായി, വിവരണം അസ്സലായി. താങ്കള്‍ അനുഭവിക്കാന്‍ കിടക്കുന്നതെ ഉള്ളു. തുടക്കം ഇതാണെങ്കില്‍..?
    എന്തായാലും പോസ്റ്റുകള്‍ ധാരാളം വരാനുള്ള scope ഉണ്ട്.

    ReplyDelete
  4. .നല്ലൊരോര്‍മ്മ
    അഭിനന്ദനങ്ങള്‍...



    ഓ ടോ
    ഫോണ്ട്‌ മിസ്സിംഗ്‌ ശ്രദ്ധിക്കുമല്ലോ

    ReplyDelete
  5. വീരാ, നീ തന്നെയാണോ ഇതൊക്കെ എഴുതുന്നേ? എനിയ്ക്കൊരു വിശ്വാസക്കുറവു്. ഞെരിഞ്ഞമർന്നു് നിലമ്പരിശായിട്ടുള്ള ആ പ്രയോഗം എനിയ്ക്കുങ്ങടു് പിടിച്ചു.

    പിന്നെ ഗിരീഷ് എ എസ് പറഞ്ഞ ഫോണ്ട് മിസ്സിങ് എന്തൂട്ടാ, ഇവിടെ എല്ലാം ശരിയ്ക്കു കാണുന്നുണ്ടല്ലോ.

    ReplyDelete
  6. ഈ ക്രിക്കറ്റെന്താ എന്നുമെന്നോടിങനെ?എത്രയോ വ്യത്യസ്തമായ ധ്വനികളിൽ ഈ ചോദ്യം എന്റെ മനസ്സിൽ മുഴങുന്നു! ഇവിടെ ഒരൊറ്റവരിയിൽ ഒരു പാടു പറഞ്ഞിരിക്കുന്നു.മഹാനഗരത്തിലെ അസ്തമയവും അതി സുന്ദരം!ചുരുക്കി പറഞ്ഞാൽ മറിഞ്ഞുപോയ
    “ഭൂത”താളുകളിൽ നിന്നും മനോഹരമായ മറ്റൊരേട്.പിന്നെ കെവിൻസിജിയുടെ വിസ്മയം ഞാനും ഷെയർചെയ്യുന്നു.’വാക് വിലാസ’ത്തിന്റെ കാര്യത്തിൽ ഒരു മ്യുട്ടേഷൻ തന്നെസംഭവിച്ചിരിക്കുന്നതായി .......

    ReplyDelete
  7. അങ്ങനെ മഹാനഗരത്തിലെത്തിച്ചേര്‍ന്നു. ഇനി അവിടത്തെ അനുഭവങ്ങളാവട്ടെ.

    ReplyDelete
  8. വീരുവിന്റെ വീരകഥകള്‍ നന്നേ രസകരം വായിക്കാന്‍. അടുത്തലക്കം പോരട്ടേ.

    ReplyDelete
  9. വീരു ഏകദേശം ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്റെ അവസ്ഥയും ഇതൊക്കെ തന്നെ ആയിരുന്നു, പ്രത്യേകിച്ചും ദിക്ക് കണ്ടുപിടിക്കുക ഒരു വിഷമം തന്നെ ആയിരുന്നു, എഴുത്ത് നന്നായി, പോരട്ടെ അടുത്തത്

    ReplyDelete
  10. കടും നീല ബേക്ഗ്രൗണ്ടിലുള്ള ഈ എഴുത്ത്‌ വായിച്ചെടുക്കുന്നത്‌ ഒരു ശിക്ഷ തന്നെയാണേയ്‌.. എന്തു ചെയ്യാൻ? ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ...
    :)

    ReplyDelete
  11. നന്നായിട്ടുണ്ട് വിവരണം, നേരിട്ട് ഫീൽ ചെയ്‌തു.

    ReplyDelete
  12. belbottam nokki nokki pantinte niram mariyillallo alle!(alu marippoyillallo ennu)parichayamillatha sooryan!eshtamayi saili. title photo nannayittundu , adutha pareekshanangalokke aduthuthanne varumallo alle.eshtappettu mahangarathile adyasthamayam!

    ReplyDelete
  13. അപരിചിതമായ സ്ഥലം, പരിമിതമായ സൌകര്യങ്ങള്‍, അപ്പോഴാണ്‌ നമ്മള്‍ ഓര്‍ക്കുക, നമ്മുടെ നാടും, വീടും, പറമ്പും, (നമ്മള്‍ പറഞ്ഞ നൂറു കുറ്റങ്ങളും) :)

    ReplyDelete
  14. അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!!


    egerly awaiting next episode..

    ReplyDelete
  15. കൊള്ളാം.. :)
    ഈ ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റമോ....കണ്ണടിച്ചു പോകാനുള്ള ഞെരിപ്പന്‍ സാധ്യതയുണ്ടേ...

    ReplyDelete
  16. പശ്ചാത്തലം മാറ്റിയപ്പോൾ ബ്ലോഗിനൊരു സൌമ്യതയൊക്കെ വന്നൂട്ടോ. ഇതാണു് എഴുത്തുകാർ വായനക്കാരനെ മാറ്റിയെടുക്കുന്ന പുതിയ ലോകം.

    ReplyDelete
  17. കുമാരാ:... നന്ദീ ..!!

    രാധാ: ബെഹൻ ജീ...“താങ്കള്‍ അനുഭവിക്കാന്‍ കിടക്കുന്നതെ ഉള്ളു“ ഹോ ചങ്കിൽ കൊണ്ടൂ..

    ഗിരീഷ് എ എസ്..: നന്ദി..വീണ്ടും വരിക..താഴെ യുണികോഡ് പുലിയുടെ അഭിപ്രായം കണ്ടല്ലോ..

    കെവിൻ സിജി: ഗുരുവേ നമ:, നിന്റെ കമന്റ് ചാ‍ർജ് ഇപ്പോളും 85ക തന്നല്ലേ..കൂട്ടിയാൽ പറയണേ..

    കെ കെ എസ്: നന്ദി വരികൾക്കിടയിലും വായിച്ചതിന് ,പിന്നെ ,മ്യൂട്ടേഷൻ, വാക് വിലാസത്തിൽ തുടർന്നും പ്രതീക്ഷിക്കുക !!!ഹ ഹ ഹ

    എഴുത്തുകാരീ: നന്ദി..ആവാം !!

    ഗീതേ: നന്ദി..വീരകഥകൾ തുടരാം ട്ടാ...

    കുറുപ്പു മാഷേ: നന്ദി ..വന്നതിനും കമന്റിയതിനും..വീണ്ടും വരാം.

    ദീപൂ: ശിക്ഷയിൽ ഇളവു ചെയ്തിട്ടുണ്ട്..വന്നനുഭവിച്ചാലും ഹ ഹ !

    വശംവദാ: നന്ദി ഫീൽ ചെയ്തെന്നറിഞ്ഞതിൽ !!

    അനോണി കള്ളാ: നിനക്കും നന്ദീടാ..!!

    സുകന്യ: അതെയതേ..നന്ദി വീണ്ടും വരിക !!

    ശാരദനിലാവ്: മാഷേ നന്ദി..അപ്പോൾ വീണ്ടും വായോ..ട്ടാ..

    സുചന്ദ്: നിന്റെ കണ്ണിന്റെ കാര്യം ഞാനേറ്റു... നന്ദി!!

    കെവിൻ സിജി: മതിയെടാ...എനിക്കതു കേട്ടാൽ മതി ..നിന്റെ വായിൽ നിന്നും..ഈ എന്റൊരു കാര്യേ..!!

    ReplyDelete
  18. നല്ലൊരു ഫീല്‍ തരുന്ന ശൈലി...

    ReplyDelete
  19. വിവരണം നന്നായിരിക്കുന്നു .ബാക്കി കൂടെ പ്രതിക്ഷിക്കുന്നു

    ReplyDelete
  20. നഗരം നഗരം മഹാസാഗരം!

    നല്ല വിവരണം!


    ഓഫ്: വീരു എന്നാല്‍ വീരേന്ദ്ര സേവാഗ്!

    ReplyDelete
  21. നന്നായിരിക്കുന്നു അനുഭവ വിവരണം, ആദ്യം നോക്കിയതു അടിയിൽ തുടരും എന്നൊരു വാകുണ്ടോ എന്നാണു.

    കണ്ടില്ല,
    തുടരട്ടേ...

    ReplyDelete
  22. ഇതൊരു സംഭവമാണല്ലോ..വീരുവിന്റെ വീരകഥകള്‍ ഓരോന്നായി പോരട്ടെ..

    ReplyDelete
  23. വീരൂ.. ഇടക്കു നാട്ടില്‍ പോക്കും ജോലിത്തിരക്കും കൊണ്ടാണ്‌ വരനൊക്കാതിരുന്നത്‌. ഞാനിവിടെ നവി മുംബയിലാണെങ്കിലും ആദ്യം മലാഡിലെ ഒരു കൊച്ചു വീട്ടില്‍ ഒരു മൂന്നു മാസം താമസിച്ചിട്ടുണ്ട്‌. കാന്തിവ്ല്ലി അവിടെ നിന്ന് അടുത്ത സ്റ്റേഷനാ... അതുകൊണ്ട്‌ നിങ്ങള്‍ ഈ അനുഭവത്തില്‍ പറയുന്ന ഈ ഇടുങ്ങിയ ഇടവഴികള്‍ എന്നെ വീണ്ടും പഴയ ചില ഓര്‍മ്മകളിലേക്കു കൊണ്ടു പോയി.... കഥ തുടരുക. ഞാന്‍ ഇവിടെ നിന്ന് നേരെ നിങ്ങടെ പഴയ പോസ്റ്റുകളിലേക്കു പോകുന്നു. അപ്പോള്‍ നമ്മള്‍ക്ക്‌ അവിടെകാണാം. ബൈ..

    ReplyDelete
  24. ശിവ, അഭി,ജയൻ, വയനാടൻ,അനിത ,ജവാഹിർ,മുരളി ..എല്ലാവർക്കും നന്ദി..!!
    പിന്നെ സന്തോഷ് ഭായ്: ഇതിനെയാണോ ‘ഒരു പൂ മാത്രം ചോദിച്ചു ..ഒരു പൂക്കാലം നീ തന്നു’ എന്നു പറയുന്നത്???
    മനോഹരമായ കമന്റിനു പ്രത്യേക നന്ദി !!

    ReplyDelete
  25. തുടരുക കഥകളിനിയും................

    ReplyDelete
  26. മൂമ്പാ‍യ് നരക വർണ്ണന കൊള്ളാം കേട്ടൊ..വീരു
    പാരഗ്രാഫ് ഇടക്കിടക്ക് തിരിക്കണംട്ടാ...

    ReplyDelete
  27. മഹാനഗരത്തിലെ നരകങ്ങൾ തുറക്കാൻ പോവുകയാണോ?'എനിക്ക്‌ പരിചയമില്ലാത്ത സൂര്യൻ'പുതിയ സൂര്യനും പ്രകാശം തരുമെന്നു വിശ്വസിക്കാം.

    ReplyDelete
  28. ബിജ് ലീ..മുംബയിലെത്തിയ ശേഷം കഥയില്ലാത്തോനായീ ഞാൻ..ഇനി എന്തു തുടരാൻ...നോക്കട്ടെ !!
    ബിലാത്തീ...തിരിച്ചൂ ട്ടാ...
    ശാന്തകാവുമ്പായീ...സൂര്യൻ വെളിച്ചം തന്നൂ ട്ടാ..!!

    ReplyDelete
  29. ethrayum pettenu adutha lakam ezhuthumallo..

    ReplyDelete
  30. ബാക്കി വിശേഷങ്ങള്‍ വൈകിയ്ക്കണ്ട...

    ReplyDelete
  31. വീരുവിന്റെവീരകഥകള്‍
    എനിക്കുമാനസ്സിലാകാത്തത് പരിചയമില്ലാത്ത ഒരു സൂര്യൻ !! കൊള്ളാം ..ബാക്കി കൂടെ പ്രതിക്ഷിക്കുന്നു

    ReplyDelete
  32. ഹൊ!!!എത്ര മനോഹരമായ എഴുത്ത്‌.

    ReplyDelete