Tuesday, April 21, 2009

ജീവിതാനന്തരം


തട്ടിന്‍ പുറത്തു കടവതിലിനും എട്ടുകാലികള്‍ക്കും ഇടയില്‍ ഞാനിരുന്നു . പണ്ടായിരുന്നെങ്കില്‍ ശ്വാസം മുട്ടിയേനെ ...ചിലന്തിവലയും പഴയ പൊടിയും എനിക്ക് അലര്‍ജിയാണ് . പുറത്തു നട്ടുച്ച വെയില്‍ തകര്‍ക്കുകയാണ്. അണ്ണാറക്കണ്ണന്റെയും കാക്കകളുടെയും ചിലംബലുകള്‍ അലോരസം ഉണ്ടാക്കി തുടങ്ങി .


ഇവിടെ ഇരുട്ടാണ്‌ ,സുഖമുള്ള ഒരു ഇരുട്ട് .പുറത്തിരുട്ടു പരക്കാന്‍ തുടങ്ങിയാല്‍ ഈ വവ്വാലുകൾക്കും നരിചീരുകള്‍കും ഒപ്പം ഞാനും ഇറങ്ങും വെറുതെ കാഴ്ചകള്‍ കണ്ടു നടക്കാന്‍ .

1 comment:

  1. ഇമ്മാതിരി എഴുത്തൊക്കെ എഴുതിയാല്‍ ആരെങ്കിലും കമന്ടുമോ മാഷെ.
    തുടക്കമല്ലേ. ഇത്തിരി മയത്തിലൊക്കെ വേണ്ടേ തുടങ്ങാന്‍. !!!

    ReplyDelete