Wednesday, April 22, 2009

നിരാലംബം (ഒരു വാസോ വാഗാല്‍ അറ്റാക്ക്‌ )


നട്ടപ്പാറ വെയിലത്ത്‌ പാടത്ത്ന്റെ നടുവിലെ കുളത്തിനു ചുറ്റും നിന്നു ചൂണ്ടാലിടുകയാണ് ഞങ്ങള്‍ മൂന്ന് പേര്‍ ഞാന്‍ രമേശന്‍ പിന്നെ സത്യന്‍ . രണ്ടു പേരും ഇന്നില്ല. അവരെ വേറൊരു ചൂണ്ടക്കാരന്‍ കൊണ്ടുപോയി .


കുളത്തില്‍ പുളയ്ക്കുന്ന മീനുകളൊന്നും ഞങ്ങളുടെ ചൂണ്ടയില്‍ കൊത്തുന്നില്ല. വെള്ളത്തിന്‌ പുറത്തെ ശ്വാസം മുട്ടിക്കുന്ന ഒരു ലോകം അവറ്റ തിരിച്ചരിഞ്ഞിരിക്കാം .

താമരയിലക്ക് കുറുകെ കിടക്കുന്ന വെള്ള ചരടില്‍ അനക്കം വരുന്നതും നോക്കി കണ്ണ് കഴച്ചു। പെട്ടെന്ന് താമരയില ചെറുതായൊന്ന് വിറക്കാന്‍ തുടങ്ങി. മരണ ഭയത്തെ തോല്പിക്കുന്ന വിശപ്പ്‌ ഏതോ ഒരുവനെ പിടികൂടിയെന്ന് ഞാനറിഞ്ഞു. ചൂണ്ടല്‍ കൊളുത്തും വലിച്ചു താമര വേരുകള്‍ക്കിടയിലൂടെ ആഴത്തിലേക്ക് അവന്‍ പാഞ്ഞു .അതെ ശക്തിയില്‍ ഞാനും ചൂണ്ട വലിച്ചു. കത്തി നില്ക്കുന്ന ആകാശത്തിലേക്ക് ഒരു വെള്ളിടി പോലെ ഒരു ചെറു മീന്‍ ഉയര്ന്നു॥ പിന്നെ എന്റെ ചൂണ്ടയില്‍ കിടന്നൊരു പുളച്ചില്‍ . ശ്വാസം കിട്ടാത്ത മരണം .. പിന്നീടൊരുനാള്‍ സത്യനെ തേടി വന്നതും അവന്‍ തന്നെ ആയിരുന്നു. സത്യനും രമേശനും എന്ടടുതെക്കൊടി വന്നു. ഞങ്ങളുടെ നാട്ടില്‍ "കടു" എന്ന് വിളിക്കുന്ന കൊമ്പുള്ള മീനായിരുന്നു അത്। കൊളുത്തില്‍ നിന്നും വേര്‍പെടുത്തിയപ്പോള്‍ അവന്‍ ഒന്നു കൂടെ പിടഞ്ഞു .എന്റെ ഇടതു കയ്യിലെ ചൂണ്ടാണി വിരലില്‍ ഒരു കൊമ്പ് ആഴ്നിറങ്ങി. കാലിന്റെ പെരുവിരല്‍ മുതല്‍ തലച്ചോറ് വരെ ഒരു തരിപ്പ് ഇരച്ചു കയറി. ഞാന്‍ വേദന സഹിക്കാന്‍ വയ്യാതെ കണ്ണടച്ച് മുകളിലേക്ക് നോക്കി.

പെട്ടെന്നൊരു കൊടുംകാടിരംബം...തലച്ചോറില്‍ വെടിക്കെട്ട് ॥ഒരു പരമാനന്ദ സുഖം ॥തണുപ്പ് ചെവികളിലൂടെ ഇക്കിളി കൂട്ടി പാഞ്ഞു॥ പാടത്തെ ചെളിയില്‍ മലര്‍ന്നടിച്ചു കിടക്കുകയാണ് । സുര്യചന്ദ്രന്മാര്‍ പൊടുന്നനെ ഒരായിരം വട്ടം സ്വയം പ്രദക്ഷിണം പൂര്‍ത്തിയാക്കി .. മുകളില്‍ ആകാശം മറച്ചുകൊണ്ട്‌ ചിരിയും കൌതുകവുമായി രണ്ടു കൂട്ടുകാര്‍ എന്നെ നോക്കി നില്ക്കുന്നു। രമേശനും സത്യനും। അല്ല... അത് പണ്ടു ഇപ്പോള്‍ ജയരാജന്‍ മാഷും അസ്സംബ്ലി യില്‍ നിന്നിരുന്ന മറ്റു കുട്ടികളും എനിക്ക് ചുറ്റും കൂടിയിരിക്കയാണു ॥ ആരെല്ലാമോ എന്തൊക്കെയോ ചോദിക്കുന്നു " വെള്ളം വേണോ?" "കാലത്തൊന്നും കഴിച്ചില്ലേ?" കൌതുകവും ചിരിയും പേടിയും അങ്ങനെ എല്ലാ ബഹുരസങ്ങളും സ്ഫുരിക്കുന്ന മുഖങ്ങള്‍ । പിന്നീട് ഈ മുഖങ്ങള്‍ ഞാന്‍ ഒരു പാടിടത് കണ്ടിട്ടുണ്ട്. രക്തം ,മലം ,മൂത്രം ടെസ്റ്റ് ചെയ്യുന്ന ലാബിന്ടടുത്തുള്ള പച്ചക്കറിക്കടയില്‍ . നാട്ടിലെ മെഡിക്കല്‍ storinte തിണ്ണയില്‍ .. അവസാനമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ചാണകം മെഴുകിയ കിഴക്കേ കോലായിലെ പഴഞ്ജന്‍ ചാര് കസേരക്ക് ചുറ്റും .......



1 comment:

  1. ചെറുപ്പത്തിൽ കൂടെ ചൂണ്ടലിട്ടിരുന്ന സുഹൃത്തുക്കൾ..അവരിന്നില്ല.
    അവരെ മറ്റൊരു ചൂണ്ടക്കാരൻ കൊണ്ട് പോയിരിക്കുന്നു..
    ഇങനെ തന്നെയാണ് എഴുതേണ്ടത്...even if we are not living in
    water tight compartment..try to stick to your own style..it is
    very likely to click..
    പിന്നെ താങ്കളീ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന സംഭവം
    vasovagal attack എന്നു പറയുന്ന ഒരു ശാരീരിക-മാനസിക പ്രതിഭാസമാണ്.
    അതായത് ,അസുഖകരമായ ,വേദനിപ്പിക്കുന്ന ഒരനുഭവത്തിൽ നിന്ന്
    മനസ്സിന്റെ മുഖം തിരിക്കൽ..ശരീരത്തിനെ നിരാലംബമായി വിട്ട് പേടിച്ച കുട്ടിയെ
    പോലെ മനസ്സ് അല്പസമയത്തേക്ക് എങോ ഓടി ഒളിക്കുന്നു..പക്ഷെ പലരും
    കരുതുന്നതു പോലെ ഇതിന് ഒരു വ്യക്തിയുടെ ധീരതയു മായി ബന്ധമൊന്നുമില്ല
    ലോകത്തിനെ കിടുകിടെ വിറപ്പിച്ച പല ധീരർക്കും ഈ അനുഭവം അന്യമല്ല..

    ReplyDelete